Palakkad district Kerala PSC പാലക്കാട് ജില്ല

പാലക്കാട് ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ




പാലക്കാട് ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ


പാലക്കാട് ജില്ല രൂപം കൊണ്ട് വർഷം1957 ജനുവരി 1 (കോഴിക്കോട് ജില്ലയിൽ ഈ വർഷം തന്നെയാണ് രൂപം കൊണ്ടത്.)

കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല

കേരളത്തിൽ കറുത്ത മണ്ണ് കൂടുതൽ കാണപ്പെടുന്ന ജില്ല BLACK SOIL സ്ഥലം ചിറ്റൂർ

കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല പാലക്കാട്  (കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം കുട്ടനാട്)

കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ലയാണ് പാലക്കാട്

കേരളത്തിൽ പരുത്തി, നിലക്കടല കൃഷിയുള്ള ജില്ല( കറുത്ത മണ്ണ് ഉള്ളതുകൊണ്ടാണ് പരുത്തി, നിലക്കടലയും കൃഷിചെയ്യുന്നത്)

ഇന്ത്യ /കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല പാലക്കാടാണ്

ഇന്ത്യ/കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല

കേരളത്തിലെ ഏറ്റവും വലിയ ജില്ല

ഏറ്റവും ചൂട് കൂടിയ ജില്ല

കേരളത്തിൽ ഏറ്റവും സാക്ഷരത കുറവുള്ള ജില്ല

വാളയാർ മലബാർ സിമൻറ് ആസ്ഥാനം

നെല്ല് ഗവേഷണ കേന്ദ്രം പട്ടാമ്പി സ്ഥിതിചെയ്യുന്നു

ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് വരാൻ പോകുന്നത് ഒറ്റപ്പാലത്താണ്

കേരളത്തിലെ ആദ്യത്തെ വിൻഡ് ഫാം നിലവിൽ വന്നത് കഞ്ചിക്കോട് ആണ്

കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ചൂലന്നൂർ പാലക്കാട് ജില്ലയിലാണ്

കെ കെ നീലകണ്ഠൻ സ്മാരക മയിൽ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത് ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം 

 ഇന്ദുചൂഡൻ എന്നറിയപ്പെടുന്നതും കെ കെ നീലകണ്ഠൻ ആണ്

കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ് ആണ് പറമ്പിക്കുളം ടൈഗർ റിസർവ് 2010ലാണ് ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ചത്

തമിഴ്നാട്ടിൽ കൂടെ മാത്രമേ പ്രവേശിക്കാവുന്ന കേരളത്തിലെ വന്യജീവി സങ്കേതമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം

സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴയാണ് കുന്തിപ്പുഴ

സൈലൻറ് വാലിൽ ഉല്ഭവിക്കുന്ന പുഴയാണ് തൂതപ്പുഴ
സൈലൻറ് വാലി സംരക്ഷിക്കപ്പെടുന്ന മൃഗം സിംഹവാലൻ കുരങ്ങ്

പ്രാചീന രേഖകളിൽ സൈരന്ത്രി എന്നറിയപ്പെട്ടത് സൈലൻറ് വാലി ആണ്

പാലക്കാട് ആനക്കരയിൽ നിന്നാണ് മഹാശില സംസ്കാര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്

ക്യാപ്റ്റൻ ലക്ഷ്മി, Miralini സാരാഭായി, എ.വി കുട്ടിമാളു അമ്മ ഇവരൊക്കെ ആനക്കരയിലെ വടക്കേ ഫാമിലിയിലെ അംഗങ്ങളാണ്

ഷോർണൂർ : കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ

മലമ്പുഴ ഉദ്യാനം കേരളത്തിൻറെ വൃന്ദാവനം എന്നറിയപ്പെടുന്നത് പാലക്കാട് ജില്ലയിലാണ്

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആണ് മലമ്പുഴ അണക്കെട്ട് . ഇത് ഭാരതപുഴയിൽ ആണ് സ്ഥിതി ചെയ്യുന്നത്

റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്നതും മലമ്പുഴ ആണ്

മലമ്പുഴ ഗാർഡനിലെ യക്ഷി എന്ന പ്രതിമയുടെ ശില്പി കാനായി കുഞ്ഞിരാമനാണ്

കൽപ്പാത്തി രഥോത്സവം നടക്കുന്നതും പാലക്കാട് ജില്ലയിലാണ്

പാലക്കാട് ജില്ലയിലെ കലാരൂപമാണ് കണ്യാർകളി

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി ഭവാനിപ്പുഴ പാലക്കാട് ജില്ലയിലാണ്
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദിയാണ് ഭവാനി

ജൈനിമേട് പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കുമാരനാശാൻ വീണപൂവ് രചിച്ചത് ജൈനിമേട് വച്ചാണ്

കൊക്കോകോള സമരം നടന്നത് പ്ലാച്ചിമടയിലെ പേരുമാറ്റി ഗ്രാമപഞ്ചായത്തിലാണ്. 

കൊക്കോകോള സമരനായകൻ മയിലമ്മ

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത് നെല്ലിയാമ്പതി ആണ് 

കേരളത്തിൽ ഓറഞ്ച് കൃഷി ഉള്ളതും നെല്ലിയാമ്പതിയിൽ ആണ്

ധോണി വെള്ളച്ചാട്ടം
 മീൻവല്ലം കേരളത്തിൽ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ചെറുകിട ജലവൈദ്യുത പദ്ധതിയാണ്

പാത്രക്കടവ് പദ്ധതി പാലക്കാട് ജില്ലയിലാണ് ചെയ്യുവാൻ ഉദ്ദേശിച്ചത് കുന്തിപ്പുഴയിൽ ആണ്

പാലക്കാട് ചുരം = കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ചുരം അല്ലെങ്കിൽ പാലക്കാടിനെയും കോയമ്പത്തൂരിൽ ബന്ധിപ്പിക്കുന്ന ചുരം

കേരളത്തിലെ ഏറ്റവും വലിയ ചുരം ആണ് പാലക്കാട് ചുരം

പൊറൈനാട് എന്നറിയപ്പെട്ടത് പാലക്കാട് ജില്ലയാണ്

പാലക്കാട്ടിലെ കോട്ട പണിത് ഹൈദരാലി ആണ്. , ടിപ്പു ൻറെ കോട്ട എന്നാണ്  അറിയപ്പെടുന്നത്

കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ആണ്