സാമൂഹിക ക്ഷേമ പദ്ധതി, കേരള സർക്കാർ പദ്ധതികൾ, Social Welfare Scheme PSC Malayalam



കേരള സർക്കാർ പദ്ധതികൾ psc


ആരോഗ്യ ജാഗ്രത

പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സർക്കാർ  നടപ്പാക്കുന്ന പദ്ധതി




കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി? 


2020 മാർച്ച് 27നാണ് സൈന്യം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഓപ്പറേഷൻ നമസ്തേ' പ്രഖ്യാപിച്ചത്












 ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ?

കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ കേരള ആരോഗ്യ വകുപ്പാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്‍റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. വ്യക്തി ശുചിത്വം ഉറപ്പാക്കുകയാണ് ക്യാമ്പയിന്‍റെ പ്രധാന ഉദ്ദേശം.




വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പദ്ധതിയുടെ പേര്? 

ഫസ്റ്റ് ബെൽ



2020 ജൂൺ 1 മുതലാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കേരളത്തിലെ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഫസ്റ്റ് ബെൽ എന്നപേരിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്.



നവകേരള മിഷൻ

കേരള സംസ്ഥാന രൂപീകരണത്തിൻറെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി 

                    








ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി 

ലൈഫ്(Livelihood Inclusion and Financial Empowerment) (നവകേരള മിഷൻ)




മുറ്റത്തെ മുല്ല

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഭീമമായ പലിശ യിൽ നിന്നും ജനങ്ങളെ രക്ഷിക്കാനായി സഹകരണ ബാങ്കും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി




മിത്ര 181

കേരള വനിത വികസന കോർപ്പറേഷൻ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ ഏതാണ്




എൻറെ കൂട്

നഗരത്തിലെത്തുന്ന സ്ത്രീകൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച സംരംഭം




മാതൃ യാനം

പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കുന്ന പദ്ധതി




മഴവില്ല്

ഭിന്നലിംഗക്കാരെ സമൂഹത്തിൻറെ മുൻനിരയിലേക്ക് ഉയർത്തി കൊണ്ടു വരുന്നതിനായി സംസ്ഥാന സാമൂഹ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി




നിഴൽ

രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി




ചങ്ങാതി

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള കേരള സാക്ഷരത മിഷൻ പദ്ധതി









സ്പാർക്  SPARK ( Service and Payroll Administrative Repository for Kerala )

കേരള സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം,സർവീസ് കാര്യങ്ങൾ,എന്നിവയ്ക്കായി ഐ ടി മിഷൻ തയ്യാറാക്കിയ പദ്ധതി




ലഹരി മുക്ത കേരളം

സംസ്ഥാന എക്സ്സൈസ് വകുപ്പ്, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധ വൽക്കരണ പരിപാടി.




ബാലമുകുളം





സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾ തല ആരോഗ്യ പദ്ധതി…



ഐ ടി @ സ്കൂൾ

വിദ്യാലയങ്ങളിൽ വിവര സാങ്കേതിക വിദ്യ അധിഷ്‌ഠിതമായി അധ്യയന രീതി പുനരാവിഷ്കരിക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി




അമൃതം - ആരോഗ്യം

ജീവിത ശാലി രോഗങ്ങൾക് സൗജന്യ രോഗ നിർണയവും ചികിത്സയും ഉറപ്പ് വരുത്തുന്ന ആരോഗ്യ പദ്ധതി.. മുപ്പതു വയസ്സിനു മേൽ പ്രായമുള്ളവരാണ് പദ്ധതി അനുസരിച് സ്‌ക്രീനിങ്ങിന് വിദേയരാകുന്നത്....




കരുത്ത്

പെൺ കുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകി അവരിൽ ആത്മ ധൈര്യവും സുരക്ഷിതത്വ ബോധവും വർധിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി…




വിശപ്പ്‌ രഹിത നഗരം

ദരിദ്രരായ നഗരവാസികൾക്ക് ഒരു നേരമെൻങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി…




സ്‌മൈൽ

( സ്കെഎംൽഎസ്‌ മെഡിക്കൽ ഇന്റെർവെൻഷൻ ഫോർ ലൈഫ്കെയർ ആൻഡ് എമർജൻസി )

റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി..




തന്റേടം

കേരളത്തിൽ സ്ഥാപിച്ച ജൻഡർ പാർക്ക്.. സ്ത്രീ - പുരുഷ അസമത്വം ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം..





കുടുംബ ശ്രീ - ട്രാവെൽസ്

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി കുടുംബ ശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ടാക്സി സർവീസ്…





സ്നേഹ സ്പർശം

ആദിവാസി സ്ത്രീകളുടെ ക്ഷേമവും സുരക്ഷിതത്യവും ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി…




പ്രത്യാശ്യ

സാമ്പത്തികയി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് പെൺ മക്കളുടെ വിവാഹം നടത്തുന്നതിനായി ധന സഹായം നൽകി വരുന്ന പദ്ധതി..




നൈപുണ്യ

സംസ്ഥാനത്തെ ഹയർ സെക്കന്ററി - കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം എന്തെങ്കിലും തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി..





സാഫല്യം

വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുന്ന പദ്ധതി…




ശുഭ യാത്ര

കേരള പോലീസും സ്കൂൾ കുട്ടികളും ചേർന്നു നടത്തുന്ന റോഡ് സുരക്ഷാ അവബോധ പദ്ധതി.
റോഡ് അപകടങ്ങൾ കുറക്കുന്നതിനും റോഡ് സുരക്ഷക്കും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും വേണ്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി…




അതുല്യം

സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി..



ആയുർദളം

എയ്ഡ്‌സ് ബോധാ വൽക്കരണതിനു വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച പദ്ധതി…




വിദ്യാ യാത്ര

പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൈക്കിൾ വിതരണ പദ്ധതി..




ഹരിത ശ്രീ

ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വന വൽക്കരണ പദ്ധതി..




ആശ്വാസ കിരൺ






കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി…





ശ്രുതി തരംഗം പദ്ധതി


ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -



 സ്നേഹ സ്പർശം

അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -




വയോമിത്രം

65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി




സനാഥ ബാല്യം

അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
വയോമിത്രം




മംഗല്യ പദ്ധതി



വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി -




◆കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -

:  തൻ്റേടം (കോഴിക്കോട്)
സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം

◆വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി -

:  താലോലം

◆കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -

:  ഉഷസ്

◆അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -

:  ശരണ്യ

◆അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -

:  ആശ്രയ

◆AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി -

:  ആയുർദളം

◆ സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി -

: സീതാലയം

◆ കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി -

: : യെസ് കേരള

◆ ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... പ്രൊജക്ട് 

ആരോ

◆ പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം .

വൺ ഡെ ഹോം

◆. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ....... 

ഗുരുശിഷ്യ പരമ്പര യോജന


◆ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ........

 ജീവദായിനി


◆ നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി .

ഉഷസ്

◆ പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ........

 take a break


◆വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി 

 മണ്ണെഴുത്ത്


◆ നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി .

എല്ലാവരും പാടത്തേക്ക്


◆ ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി ....... 

ജിയോപാഴ്സി


◆കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി

- : operation സുലൈമാനി

◆ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി

-:  operation കുബേര

◆കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി

-:  സുകൃതം

സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    മമ്മൂട്ടി

◆കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി

- :  സുബോധം

◆എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി

- :  ആയുർദളം

◆HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നല്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതി

-:  സ്നേഹപൂർവം




മിഠായി പദ്ധതി

കേരള സാമൂഹിക സുരക്ഷാ മിഷന്റെ പ്രമേഹബാധിത കുട്ടികൾക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയാണ്
മിഠായി പദ്ധതി
ജുവൈനൽ ഡയബറ്റീസ് ബാധിച്ച കുട്ടികൾക്ക് നൽകുന്ന ഇൻസുലിൻ ചികിത്സ പദ്ധതി




ഓപ്പറേഷൻ വാത്സല്യ







കാണാതായ കുട്ടികളെ കണ്ടെത്തി അവരെ കുടുംബവുമായി യോജിപ്പിക്കുന്ന കേരള സർക്കാരിന്റെ പദ്ധതികൾ






താലോലം

കുട്ടികളിലെ ഓട്ടിസം,അസ്ഥിരോഗങ്ങൾ കരൾ രോഗങ്ങൾ,തുടങ്ങിയ ആപത്കരമായ അസുവങ്ങൾച്ക്ക് സർജറിയും ചികിഝയും നൽകുന്ന പദ്ധതി.




സുരക്ഷ പദ്ധതി സുകൃതം 

18 വയസിന് താഴെയുള്ള കുട്ടികളിലെ കൻസർ അസുഖത്തിന് ആവിശ്യമായ ചികിഝാ പദ്ധതി





അമൃത്‌ ആരോഗ്യം 

30 വയസിൽ മുകളിലുള്ളവർക്ക് വരുന്നജീവിതം ശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും.




മൃതസജ്ഞീവനി 

കോരള സർക്കാൻ്റെ അവയവ ദാനപദ്ധതി ബ്രാൻ്റ് അബാസിഡർ മോഹൻലൽലാൽ.



ശുഭയാത്ര


റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി 

ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    മോഹൻലാൽ




താലോലം പദ്ധതി.

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി.




ഭൂമിക പദ്ധതി.

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും,കൗൺസലിങ്ങും നൽകുന്നതിനുള്ള പദ്ധതി.




ഹമാരാ കാർഡ്.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖ.





ആർദ്രം മിഷൻ.

രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്ന പദ്ധതി.




മംഗല്ല്യ.

വിധവകളുടെ പുനര്‍വിവാഹത്തിനുള്ള പദ്ധതി.




സനാഥബാല്യം.

കേരളത്തിലെ അംഗീകൃത അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ പദ്ധതി.




ഹരിതകേരളം.

മാലിന്യം സംസ്‌കരിക്കല്‍, കാര്‍ഷിക വികസനം, ജലവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന പദ്ധതി.




സുകൃതം പദ്ധതി.

18 വയസിന് താഴെയുള്ള കുട്ടികളിലെ ക്യാൻസർ രോഗം ഭേദമാക്കാനാവശ്യമായ ചികിഝാപദ്ധതി.




അമൃത്‌ പദ്ധതി.

30 വയസിൽ മുകളിലുള്ളവർക്ക് വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും.




സ്‌നേഹസാന്ത്വനം പദ്ധതി.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളടങ്ങിയ പദ്ധതി.




സ്‌നേഹസ്പര്‍ശം പദ്ധതി.

ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം ധനസഹായം നല്‍കിവരുന്ന പദ്ധതി




ആശ്വാസ കിരണം പദ്ധതി.

രോഗികളെ പരിചരിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുള്ള പരിചാരകര്‍ക്ക് പ്രതിമാസം ധനസഹായം നല്‍കിവരുന്ന പദ്ധതി.




വയോമിത്രം പദ്ധതി

65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി.




കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി.

അനാഥരും,നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതി.




ശ്രുതിതരംഗം പദ്ധതി.

ബധിരരും മൂകരുമായ 13 വയസ്സ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കുന്ന പദ്ധതി.




സ്നേഹപൂർവ്വം.

അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി ആവിഷ്കരിച്ച പദ്ധതി.


സമഗ്ര ആപ്ലിക്കേഷൻ.

സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിവരങ്ങള്‍ സ്മാര്‍ട്ട് മൊബൈല്‍ ഫോണിലൂടെ അറിയുന്ന സംവിധാനം.




ഉഷസ്.

കേരളത്തിൽ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി.




നിർഭയ പദ്ധതി.

സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി.




സ്വാസ്ഥ്യം.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ പദ്ധതി.




ഷീടാക്സി.

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ സംരംഭമാണ്‌ ‘ഷീടാക്സി.സ്ത്രീയാത്രികർക്ക് വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സി സർവ്വീസ്.









യാത്രക്കാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിലേ ഷി ടാക്സിയുടെ സേവനം ലഭ്യമാവൂ.സ്ത്രീകള്‍ തന്നെ ടാക്സി സംരംഭകരാവുന്ന ഏക പദ്ധതിയാണ് ഷീ ടാക്സി.




അംഗന ശ്രീ.

വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഉയര്‍ന്ന തോതില്‍ സബ്‌സിഡി നല്‍കി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗനശ്രീ