അയ്യങ്കാളി നവോത്ഥാന നായകൻ
അയ്യങ്കാളി |
ലോകത്തിലെ വിമോചന പോരാളികളെ പുളകം കൊള്ളിച്ച മുദ്രാവാക്യമായിരുന്നു 1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തിൽ മുഴങ്ങിയ സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്ന വിപ്ലവ ഗീതം. ദരിദ്രജനകോടികളുടെ അധ്വാനഫലത്തെ ചൂഷണം ചെയ്ത് അവരെ ചങ്ങലകളിൽ തളച്ച് ആഡംബരത്തിന്റെയും അധികാരത്തിന്റെയും ദന്തഗോപുരങ്ങളിൽ നൂറ്റാണ്ടുകളോളം അടക്കി വാണ ചൂഷണവർഗ്ഗത്തെ തകർത്തെറിയുവാൻ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും കത്തിപ്പടർന്ന ആ വിപ്ലവാത്മിയുടെ കേരളത്തിലെ പതാക വാഹകനെന്ന നിലയിൽ ചരിത്രത്തിൽ സമുചിതസ്ഥാനം ആർജ്ജിച്ച വിപ്ലവനായക നായിരുന്നു അയ്യങ്കാളി.
ജനനം - വെങ്ങാനൂർ (തിരുവനന്തപുരം)
പിതാവ് - പെരുങ്കാട്ടുവിള അയ്യൻ
മാതാവ് - മാല
ഭാര്യ - ചെല്ലമ്മ (കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മ)
ബാല്യകാല വിളിപ്പേര് : കാളി
എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻകാളി ജനിച്ചുവീണത്
ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത് അയ്യങ്കാളി
ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ
കേരള പട്ടിക ജാതി പട്ടിക വർഗ വികസന corporation ന്റെ ആസ്ഥാനം - അയ്യങ്കാളി ഭവൻ (തൃശൂർ )
അയ്യങ്കാളി സ്മാരകം - ചിത്രകൂടം (വെങ്ങാനൂർ )
തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്.
ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് അയ്യങ്കാളി പറഞ്ഞു:
"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും."
പുലയ രാജ എന്നറിയപെടുന്നു
വിശേഷിപിച്ചത് ഗാന്ധിജി
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത് - ഇന്ദിരാഗാന്ധി
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത് - ഇ . കെ നായനാർ
പ്രധാന വർഷങ്ങൾ
1863 - ജനനം
1893 - വില്ലുവണ്ടി സമരം (വെങ്ങാനൂർ - കവടിയാർ കൊട്ടാരം)
1905 - വെങ്ങാനൂരിൽ കുടിപള്ളികൂടം
1907 - സാധുജന പരിപാലന സംഘo
സാധു ജനപരിപാലിനി (മുഖ പത്രം)
പത്രാധിപർ - കാളിച്ചോതി കറുപ്പൻ
1911 - ശ്രീമൂലം പ്രജാസഭയിൽ അംഗമായി,
1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു
1912 - ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.
1915 - കല്ലുമാല സമരം (പെരിനാട് ,കൊല്ലം )
പെരിനാട് ലഹള എന്നറിയപ്പെടുന്നു
1915 - 90-)൦ മാണ്ട് ലഹള (കൊല്ല വര്ഷം 1090 )
പുലയ ലഹള , ഉരുട്ടമ്പലം ലഹള എന്നും അറിയപ്പെടുന്നു
1937 - ഗാന്ധിജി സന്ദർശിച്ചു (വെങ്ങാനൂർ )
1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്.
1938 - സാധുജന പരിപാലന സംഘo പേര് പുലയ മഹാ സഭ എന്നാക്കി
1941 - മരണം
ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മനിരതനായിരുന്നു. മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്‍െറ സ്മരണ നിലനിര്‍ത്തി
വെങ്ങാനൂരില്‍ അദ്ദേഹത്തിന്‍െറ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്
1980 - പ്രതിമ (വെള്ളയമ്പലം, തിരുവനന്തപുരം)
അനഛ)ദനം - ഇന്ദിരാഗാന്ധി
2002 - സ്റ്റാമ്പ് (Aug 12 )
2010 - Ayyankali Urban Employment Guarantee Scheme
2013 - 150-)൦ ജയന്തി
പ്രധാന ചോദ്യങ്ങള്‍
1. അയ്യങ്കാളിയുടെ ജനനം
28 ആഗസ്റ്റ് 1863
2. അയ്യങ്കാളിയുടെ ജന്മസ്ഥലം
വെങ്ങന്നൂർ (Thiruvananthapuram)
3. അയ്യങ്കാളിയുടെ ജന്മഗൃഹം
പ്ലാവത്തറ വീട്
4. അയ്യങ്കാളിയുടെ പിതാവ്
അയ്യൻ
5. അയ്യങ്കാളിയുടെ മാതാവിൻറെ പേര്
മാല
6. അയ്യങ്കാളിയുടെ ഭാര്യയുടെ പേര് പേര്
Ans : ചെല്ലമ്മ
7. അയ്യങ്കാളിയുടെ ബാല്യകാല വിളിപ്പേര്
Ans : കാളി
8. ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത്
Ans : അയ്യങ്കാളി
9. പുലയരാജ എന്നറിയപ്പെടുന്നത്
Ans : അയ്യങ്കാളി
10. അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത്
ഗാന്ധിജി
11. സാധുജന പരിപാലന സംഘം സ്ഥാപകൻ
അയ്യങ്കാളി
12. സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം
Ans : സാധുജന പരിപാലിനി
13.സാധുജന പരിപാലിനിയുടെ ആദ്യ മുഖ്യ പത്രാധിപൻ
Ans: ചെമ്പം തറ കാളിച്ചോതികറുപ്പൻ
14. സാധുജന പരിപാലന സംഘം പുലയ മഹാസഭയായി മാറിയ വർഷം
Ans : 1938
14. അയ്യൻകാളി കുടിപ്പള്ളിക്കടം തുടങ്ങിയത് എവിടെ
Ans : വെങ്ങന്നൂർ (1905)
15. അയ്യൻകാളി ശ്രീനാരായണ ഗുരുവിനെ കണ്ടു മുട്ടിയ വർഷം
Ans :1912 ബാലരാമപുരം
16. കൊച്ചി പുലയസഭയുടെ സ്ഥാപകൻ
Ans : അയ്യങ്കാളി
17. വില്ലുവണ്ടി സമരത്തിന്റെ നായകൻ
Ans: അയ്യങ്കാളി
18. വല്ലുവണ്ടി സമരം എവിടം മുതൽ എവിടം വരെ ആയിരുന്നു
Ans : വെങ്ങന്നൂർ - തിരുവനന്തപുരം
19. 1915 തൊണ്ണൂറ്റമാണ്ട് സമരത്തിന്റെ നേതാവ്
Ans: അയ്യങ്കാളി
20. തൊണ്ണൂറാമാണ്ട് സമരത്തിന്റെ മറ്റൊരു പേര്
Ans : ഊരുട്ടമ്പലം ലഹള
21. കല്ലുമാല സമരത്തിന്റെ നേതാവ്
Ans: അയ്യങ്കാളി
22. കല്ലുമാല സമരം നടന്നതെവിടെ
Ans : കൊല്ലം(1915)
23. കല്ലുമാല സമരത്തിന്റെ മറ്റൊരു പേര്
Ans : പെരിനാട് ലഹള
24. ശ്രീ മൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ
Ans : അയ്യങ്കാളി
25. അയ്യങ്കാളി അന്തരിച്ച വർഷം
Ans : 18th June 1941
26. അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത്
Ans : പാഞ്ചജന്യം or ചിത്രകൂടം
27. The headquarters of Kerala SC and ST Development Corporation is situated in
Ans : തൃശ്ശൂർ (Ayyankali Bhavan)
28. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത്
- ഇന്ദിരാഗാന്ധി
29. അയ്യൻകാളിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്
Ans : കവടിയാർ
30. അയ്യൻകാളിയുടെ പ്രതിമ കവടിയാറിൽ അനാച്ഛാദനം ചെയ്തത്
Ans : ഇന്ദിരാഗാന്ധി
31. അയ്യൻകാളി പ്രതിമയുടെ ശിൽപ്പി
Ans : ഇസ്റ ഡേവിഡ്
32. കേരള ഗവൺമെന്റ് അയ്യൻകാളി നഗര തൊഴിലുറപ്പു പദ്ധതി തുടങ്ങിയവർഷം
Ans : 2010
33. അയ്യൻകാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം
Ans : 12th August 2002
34. അയ്യങ്കാളിയുടെ 152 ആം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി
നരേന്ദ്ര മോഡി (ന്യൂ ഡൽഹി)
35. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത്
- ഇ . കെ നായനാർ
36. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം
1907
37. ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ
അയ്യങ്കാളി
അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
1911
തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് നയിച്ചത്
അയ്യങ്കാളി
തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് അറിയപ്പെടുന്നത്
തൊണ്ണൂറാം ആണ്ട് സമരം (മലയാളവർഷം 1090 ഇൽ നടന്നതിനാൽ)
തൊണ്ണൂറാം ആണ്ട് സമരം നടന്ന വർഷം
1915
ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം
തൊണ്ണൂറാം ആണ്ട് സമരം
അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം
1905
പിന്നോക്ക ജാതിയിലെ കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്
ശ്രീമൂലം തിരുനാൾ (1914)
വില്ലുവണ്ടി സമരം നടത്തിയ വർഷം
1893
അയ്യങ്കാളി കല്ലുമാല സമരം നടത്തിയതെവിടെയാണ്
പെരിനാട്, കൊല്ലം
അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം
1915
"ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പറഞ്ഞതാര്
അയ്യൻകാളി
കൊച്ചി പുലയസഭ ആരംഭിച്ചതാര്
അയ്യങ്കാളി
അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
ചിത്രകൂടം, വെങ്ങാനൂർ
കേരള സർക്കാർ, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം
2010
വില്ലുവണ്ടി സമരം - Click here
കല്ലുമാല സമര - Click Here