Alappuzha district Kerala PSC ആലപ്പുഴ ജില്ല


ആലപ്പുഴ ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ 


ആലപ്പുഴ ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ

17 ആഗസ്റ്റ് 1957 കൊല്ലം ജില്ല രൂപം

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

കേരളത്തിൽ ST ഏറ്റവും കുറവുള്ള ജില്ല

വനപ്രദേശം ഏറ്റവും കുറവുള്ള ജില്ല

മലകൾ ഇല്ലാത്ത ജില്ല

കേരളത്തിലെ നെല്ലറ ,നെതർലാൻഡ്, ഹോളണ്ട് ,പമ്പയുടെ ദാനം, നാട,സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന സ്ഥലം ഇവയെല്ലാം കുട്ടനാട് ആണ് 

കേശവദാസൻ പട്ടണം എന്നറിയപ്പെടുന്നത് ആലപ്പുഴയാണ്

കിഴക്കിന്ടെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിച്ചത്  Lord Curzon 

1957 കേരളത്തിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആലപ്പുഴയിലാണ്

കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ഉദയാ സ്റ്റുഡിയോ ആലപ്പുഴയിലാണ്

കുടുംബശ്രീ പദ്ധതി  ആദ്യമായി നടപ്പിലാക്കിയത് ആലപ്പുഴയിലാണ് (ഉദ്ഘാടനം മലപ്പുറം)

കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് അരൂർ

കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം വയലർ

കേരളത്തിലെ ആദ്യത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിലാണ്

കേരളത്തിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം കായംകുളം 

ആലപ്പുഴ ജില്ലയിലെ നൂറനാട് ആണ് പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്

സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ ഗ്രാമം നെടുമുടി ആലപ്പുഴ  ജില്ലയിൽ സ്ഥിതി ചെയ്യുന്നു

നാഷണൽ ജോഗ്രഫി ചാനലിന് AROUND THE WORLD IN 24 HOURS നിർബന്ധമായും വിസിറ്റ് ചെയ്യേണ്ട സ്ഥലങ്ങളിൽ കേരളത്തിലെ സ്ഥലമാണ് കാക്കത്തുരുത്ത്

പാതിരാമണൽ ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്നു

1975 തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ വേണ്ടി വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന 

തോട്ടപ്പള്ളി സ്പിൽവേ 1955 കുട്ടനാടിനെ ഉപ്പുവെള്ളത്തിൽ നിന്ന് രക്ഷിക്കുവാൻ വേണ്ടി നിർമ്മിച്ച് spillway ആലപ്പുഴയിലാണ് 

കേരളത്തിലെ ഏറ്റവും വലിയ ചുമർ ചിത്രം ( മ്യൂറൽ പെയിൻറിംഗ് )ഗജേന്ദ്രമോക്ഷം കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്നു

പുറക്കാട് ബീച്ച് ആലപ്പുഴ ജില്ലയിലാണ്

തകഴിയുടെ ചെമ്മീൻ പശ്ചാത്തലമാണ് പുറക്കാട് ബീച്ച് 

അമ്പലപ്പുഴ ആദ്യകാലത്ത് അറിയപ്പെട്ട പേരാണ് ചെമ്പകശ്ശേരി 

തുള്ളലിന്റെ ഗ്രാമം എന്ന് അമ്പലപ്പുഴയെ യെ അറിയപ്പെടുന്നു .

കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് അത് അമ്പലപ്പുഴയിൽ തന്നെയാണ്

ദക്ഷിണ ഗുരുവായൂർ ,തെക്കേ ദ്വാരക എന്നൊക്കെ അമ്പലപ്പുഴ 
അറിയപ്പെടുന്നു

നാഗാരാധനയ്ക്ക് പ്രശസ്തമായ മണ്ണാറശാലയും ആലപ്പുഴ ജില്ലയിൽ ആണ്

കായംകുളത്തെ ആദ്യകാല നാമം ഓടനാട്

കേരളത്തിൻറെ ആദ്യത്തെ താപനിലയം കായംകുളത്താണ് രാജീവ് ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാൻറ് / കായംകുളം തെർമൽ പ്ലാൻറ് / കായംകുളം അല്ലെങ്കിൽ ബ്രഹ്മപുരം എന്ന് ഉത്തരം എഴുതാം

നാഫ്ത കായംകുളം  താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം

കേന്ദ്ര കയർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കലവൂർ

ആലപ്പുഴ ജില്ലയിലെ ഒരു റിസർവ് വനമാണ് ആണ് വിയ്യപുരം

കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള താലൂക്ക് ചേർത്തല താലൂക്ക് ആലപ്പുഴ ജില്ല

ചേർത്തലയുടെ ആദ്യകാല നാമമാണ്  കരപ്പുറം

 ചെട്ടികുളങ്ങര ഭഗവതി ക്ഷേതരത്തിൻ നടകുന ഉത്സവം ആണ് കുംഭ ഭരണി

നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പ് അല്ലപുഴ 

ചാവറ കുര്യാക്കോസച്ചൻ ജനിച്ച സ്ഥലമാണ് കൈനഗിരി

അർത്തുങ്കൽ : ക്രിസ്ത്യാനി തീർഥാടനകേന്ദ്രം

സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത് കഞ്ഞിക്കുഴി

അർജുന നൃത്തവും വേലകളിയും ആലപ്പുഴ ജില്ലയിലെ കലാരൂപമാണ്

കുട്ടനാടിൻറെ കലാകാരൻ (ലെജൻഡ് ഓഫ് കുട്ടനാട് ) തകഴി ശിവശങ്കരൻ 

ഭിന്നശേഷി സൗഹൃദ ബീച്ച് ആയി കേരളത്തിൽ പ്രഖ്യാപിച്ചത് ആലപ്പുഴയാണ്

പടിഞ്ഞാറൻ തീരത്തെ ആദ്യ ലൈറ്റ് ഹൗസ് സ്ഥാപിച്ചത് ആലപ്പുഴയിലാണ്

കേരള വാട്ടർ ട്രാൻസ്പോർട്ട് ആസ്ഥാനവും ആലപ്പുഴയാണ്

1946 പുന്നപ്ര വയലാർ സമരം നടന്നത് ആലപ്പുഴ ജില്ലയിൽ ആണ്

പുന്നപ്ര-വയലാർ സമരത്തിൽ മുദ്രാവാക്യമാണ് അമേരിക്കൻ മോഡൽ അറബിക്കടലിൽ

ഫേമസ് ആയിട്ടുള്ള ഒരു ബുദ്ധ പ്രതിമയാണ് കരുമാടിക്കുട്ടൻ ആലപ്പുഴ ജില്ലയിലെ കരുമാടിയിൽ നിന്നും കണ്ടെത്തിയ ഒരു ബുദ്ധ പ്രതിമയാണ് കരുമാടിക്കുട്ടൻ

നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ ജില്ലയിലാണ് പുന്നമടക്കായൽ ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച നടക്കുന്നു 

ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്ന് നെഹ്റു ട്രോഫി വള്ളംകളി അറിയപ്പെടുന്നു പഴയ പേര് പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്തായിരുന്നു