എറണാകുളം ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ
എറണാകുളം ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ |
എറണാകുളം ജില്ല രൂപപ്പെട്ടത് 1958 ഏപ്രിൽ 1
എറണാകുളം ജില്ലയുടെ ആസ്ഥാനം കാക്കനാട്
ബോസ്റ്റൽ സ്കൂൾ (18 വയസ്സിനും 22 വയസ്സിനും ഇടയിലുള്ള ഉള്ള കുറ്റവാളികളെ പാർപ്പിക്കുന്ന ജയിൽ) കേരളത്തിൽ ഒരേ ഒരു ബോസ്റ്റൽ സ്കൂളിലെ ഉള്ളൂ അത് എറണാകുളം ജില്ലയിലാണ്.
CSEZ (Cochin Special Economic Zone)
കാക്കനാട് സ്ഥിതി ചെയ്യുന്നു
കേരളത്തിൽ ഏറ്റവും കൂടുതൽ നഗരവൽക്കരണം ഉള്ള ജില്ല എറണാകുളം
പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതൽ ഉള്ളതും എറണാകുളം ജില്ലയിലാണ്.
കൈതച്ചക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത് എറണാകുളം ജില്ലയിലാണ്.
പുൽത്തൈല ഗവേഷണ കേന്ദ്രം എറണാകുളം ജില്ലയിലെ ഓടക്കാലി
ഇന്ത്യയിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ലയാണ് എറണാകുളം
കേരളത്തിലെ ആദ്യത്തെ e ജില്ലാ, e പെയ്മെൻറ് ജില്ല എറണാകുളമാണ്
ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത് ശക്തൻ തമ്പുരാനാണ്
പെരുമ്പടപ്പ് സ്വരൂപം എന്നാണ് കൊച്ചി നേരത്തെ അറിയപ്പെട്ടിരുന്നത്.
കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ കൊച്ചി
കൊച്ചി തുറമുഖത്തിന് ശില്പി റോബർട്ട് ബ്രിസ്റ്റോ
കൊച്ചിയെ അറബിക്കടലിെന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആർ കെ ഷണ്മുഖ ഷെട്ടി
കൊച്ചി തുറമുഖമാണ് ഇന്ത്യയിലെ ഫസ്റ്റ് ഇ - പോർട്ട്
1930 -ൽ കൊച്ചി ഒരു മേജർ തുറമുഖം ആയി
കൊച്ചിൻ ഷിപ്പ്യാഡിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ ആണ് റാണിപത്മിനി
കൊച്ചി മെട്രോ രാജ്യത്തെ എട്ടാമത്തെ മെട്രോയാണ് 2017 ജൂൺ 17നാണ് നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്
നാളികേര വികസന ബോർഡിൻറെ ആസ്ഥാനം കൊച്ചി
കേന്ദ്ര മറൈൻ ഫിഷറീസ് ഇൻസ്റ്റ്യൂട്ട് പനങ്ങാട്, കൊച്ചി
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആസ്ഥാനം എറണാകുളം
സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ കൊച്ചിയിലാണ്
സുഗന്ധ ഭവൻ സ്ഥിതി ചെയ്യുന്നതും കൊച്ചിയിലാണ്
കേരളത്തിലെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ആലുവ
FACT സ്ഥിതിചെയ്യുന്നതും ആലുവയിലാണ്
ഇന്ത്യൻ റെയർ എർത്ത് സ്ഥിതിചെയ്യുന്നത് ആലുവയിലാണ്
മട്ടാഞ്ചേരി പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി,
കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളി മട്ടാഞ്ചേരി ജൂതപ്പള്ളിയാണ്
മട്ടാഞ്ചേരിയിൽ ആണ് ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ
കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് ഇടപ്പള്ളി
സഹോദരൻ അയ്യപ്പൻറെ ജന്മസ്ഥലമാണ് ചെറായ
ശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടി
സംസ്കൃത സർവകലാശാല കാലടിയിൽ സ്ഥിതിചെയ്യുന്നു
ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പെെന്റെ ജന്മസ്ഥലമാണ്
എറണാകുളം ജില്ലയിലെ ചെന്നമംഗലതിലാണ് പാലിയം സത്യാഗ്രഹം നടന്നത്
1599 ഉദയംപേരൂർ സുനഹദോസ് .. സുനഹദോസ് ഡയപ്പർ എന്നറിയപ്പെടുന്നു
കൂനൻ ക്രോസ് ഓത്ത്/ കൂനൻ കുരിശ് 1653
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം തട്ടേക്കാട് എറണാകുളം ജില്ലയിലാണ്
ഭൂതത്താൻകെട്ട് എറണാകുളം ജില്ലയിലാണ്
മംഗളവനം പക്ഷിസങ്കേതം കൊച്ചിയുടെ ശ്വാസകോശം നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം
കേരള ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളം
കല്ലിൽ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നതും എറണാകുളം ജില്ലയിലാണ്
കലൂരിൽ ആണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ആദ്യത്തെ എയർപോർട്ട് നെടുമ്പാശ്ശേരി
ലോകത്തിലെ ഫസ്റ്റ് സോളാർ എയർപോർട്ട് കൂടിയാണ് നെടുമ്പാശ്ശേരി
വെല്ലിങ്ടൺ ദ്വീപ് കൊച്ചി തുറമുഖത്തെ മണ്ണ് നിക്ഷേപിച്ച് ഉണ്ടായ ദ്വീപാണ്
ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത വെല്ലിങ്ടൺ ഐലൻഡിൽ സ്ഥിതിചെയ്യുന്നു NH 47 A /പുതിയ പേര് 966B
CUSAT സർവ്വകലാശാലയുടെ ആസ്ഥാനം കളമശ്ശേരി
NUALS National University for Advanced Legal Studies ആസ്ഥാനം കളമശ്ശേരി
HMT കളമശ്ശേരിയിൽ സ്ഥിതിചെയ്യുന്നു
സതേൺ നേവൽ കമാൻഡ് ആസ്ഥാനം കൊച്ചി
1978 -ലാണ് കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ചത്
ഡച്ച് കൊട്ടാരം പണിതത് പോർച്ചുഗീസുകാരാണ്
ബോൾഗാട്ടി പാലസ് ഡച്ചുകാര് നിർമ്മിച്ചതാണ്
ഫസ്റ്റ് യൂറോപ്യൻ ഫോർട്ട് ആണ് ഫോർട്ട് മാനുവൽ മറ്റൊരു പേര് വൈപ്പിൻ ഫോർട്ട് , പള്ളിപ്പുറം ഫോർട്ട്
SAHAJ INTERNATIONAL SCHOOL ആണ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി നിർമ്മിച്ച സ്കൂൾ കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
കേരളത്തിലെ ടൂറിസ്റ്റ് ഗ്രാമം എന്നറിയപ്പെടുന്ന കുമ്പളങ്ങി
കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല എറണാകുളമാണ്
ആദ്യത്തെ ബാല പഞ്ചായത്ത് നെടുമ്പാശ്ശേരി
1982 ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ EVM പരീക്ഷിച്ചത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ
Pattanam excavation സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്
കേരളത്തിലെ ആന പരിശീലന കേന്ദ്രം കോടനാട് സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്
1941 കൊച്ചിൻ പ്രജാമണ്ഡലം V.R കൃഷ്ണനെഴുത്തച്ഛൻ ആനുവൽ മീറ്റിംഗ് നടന്നത് ഇരിഞ്ഞാലക്കുടയിലാണ്
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം എറണാകുളം ജില്ലയിലെ നേര്യമംഗലം