ഇടുക്കി ക ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ
ഇടുക്കി ജില്ലയുടെ ആസ്ഥാനം പൈനാവ്
ജനസാന്ദ്രത ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല
സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല
റെയിൽവേ ഇല്ലാത്ത ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ വനം ഉള്ള ജില്ല
ജല വൈദ്യുതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
ഏലം വെളുത്തുള്ളി തേയില ഉത്പാദനം ഉള്ള ജില്ല
കേരളത്തിൽ വെളുത്തുള്ളി കൃഷി ഉള്ള ഒരേയൊരു ജില്ലയാണ്
കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല ഇടുക്കി ആണ്(ശിശു സൗഹൃദ ജില്ല എറണാകുളമാണ്)
ഇന്ത്യയിലെ ആദ്യത്തെ റൂറൽ ബ്രോഡ്ബാൻഡ് ഡിസ്റ്റിക് ആണ് ഇടുക്കി
കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം പെരിയാർ വന്യജീവി സങ്കേതം
പെരിയാർ വന്യജീവി സങ്കേതത്തിലെ ആദ്യനാമം നെല്ലിക്കാംപെട്ടി വന്യജീവി സങ്കേതം
കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ഇരവികുളം നാഷണൽ പാർക്ക് 1978
വരയാടുകൾക്ക് പ്രസിദ്ധമായനാഷണൽ പാർക്കാണ് ഇരവികുളം
ഇരവികുളം നാഷണൽ പാർക്ക് കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്
കേരളത്തിലെ ആദ്യത്തെ ടൈഗർ റിസർവ് പെരിയാർ ടൈഗർ റിസർവ് 1978
925 sq km ആണ് പെരിയാർ ടൈഗർ റിസർവ് വിശദീകരണം
ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് പെരിയാർ ടൈഗർ റിസർവ്
കേരളത്തിലെ ആദ്യത്തെ സ്പൈസസ് പാർക്ക് പുറ്റടി
കേരളത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി നിലയം മൂലമറ്റം
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസൽ , 1940 മുതിരപ്പുഴ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ആണ് ഇടുക്കി
ഇടുക്കിഡാം കുറവൻ കുറത്തി മലകൾ തമ്മിൽ ബന്ധിപ്പിക്കുന്നു
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം കൂടിയാണ്
കേരളത്തിലെ ആദ്യ ഡാം ആണ് മുല്ലപ്പെരിയാർ അണക്കെട്ട് 1895. john pennycuick മുല്ലപ്പെരിയാർ ഡാമിൻറെ ശില്പി, പണികഴിപ്പിച്ചത് ശ്രീമൂലം തിരുനാളിെന്റെ കാലത്താണ്.തമിഴ്നാടുമായി പാട്ടക്കരാർ നടക്കുന്നത് വിശാഖം തിരുനാൾ ആയിട്ടാണ്
ലോഡ് wenlock പ്രഭു മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്
ഏറ്റവും വലിയ കോൺക്രീറ്റ് ഗ്രാവിറ്റി ഡാം, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം ചെറുതോണി ഡാം ആണ്
ഇടുക്കി ഡാമും ആയി സഹകരിച്ച രാജ്യം കാനഡ
മാട്ടുപ്പെട്ടി ഫാംമായി സഹകരിച്ച രാജ്യം സ്വിറ്റ്സർലൻഡ്
പൊൻമുടി ഡാം ഇടുക്കിയിലാണ് സ്ഥിതി ചെയ്യുന്നത്
ആദ്യത്തെ കോൺക്രീറ്റ് ഡാമാണ് മാട്ടുപ്പെട്ടി
ആദ്യത്തെ ആദിവാസി ഗ്രാമപഞ്ചായത്ത് ഇടമലക്കുടി
ഇടമലകുടി ആണ് ആദ്യത്തെ ഗ്രാമീണ ബ്രോഡ്ബാൻഡ് ഗ്രാമപഞ്ചായത്ത്
കേരളത്തിൻറെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറാണ്
നല്ലതണ്ണി മുതിരപ്പുഴ കുണ്ടള ഈ മൂന്ന് പുഴകളാണ് മൂന്നാറിൽ സംഗമിക്കുന്നത്
കേരളത്തിലെ സ്വിസർലാൻഡ് എന്നറിയപ്പെടുന്ന വാഗമൺ ആണ്
ഇടുക്കി ജില്ലയിലും കോട്ടയം ജില്ലയിലും ആയിട്ടാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്
തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത് കുമളി യാണ്
കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് കുമളി ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ആണ് കുത്തുങ്കൽ
കേരളത്തിലെ രണ്ടാമത്തെ കാറ്റാടി ഫാം ആണ് രാമക്കൽമേട് . ഒന്നാമത്തേത് കഞ്ചിക്കോട്
രാമക്കൽമേട് കുറവനും കുറത്തിയും പ്രതിമ സ്ഥിതിചെയ്യുന്നത്
ചന്ദന മരങ്ങൾക്ക് പ്രശസ്തമായ സ്ഥലമാണ് മറയൂർ
തേക്കടി ഇടുക്കി ജില്ലയിലാണ്
നക്ഷത്ര ആമകൾക്കും ചാമ്പൽ മലയണ്ണാൻ ഫേമസ് ചിന്നാർ വന്യജീവി സങ്കേതമാണ്
കേരളത്തിലെ ഏറ്റവും മഴ കുറഞ്ഞ സ്ഥലം ചിന്നാർ കേരളത്തിലെ ഏക മഴനിഴൽ പ്രദേശം
ആനമുടി 2695 mtr കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ദേവികുളം താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്
പൂവിൻറെ പേരിൽ അറിയപ്പെടുന്ന ഒരേയൊരു വന്യജീവി സങ്കേതം കുറിഞ്ഞി ഉദ്യാനം 2006
2640 mtr കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി മീശപ്പുലിമല
പാമ്പാടും ചോല കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക്
ഇടുക്കിയിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷക നദിയാണ് പാമ്പാർ.
പാമ്പാർ അറിയപ്പെടുന്ന മറ്റൊരു പേരാണ് തലയാർ
ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് പാമ്പാടുംപാറ യിലാണ്
തൊമ്മൻകുത്ത് വെള്ളച്ചാട്ടം ചീയപ്പാറ വെള്ളച്ചാട്ടം തൂവാനം വെള്ളച്ചാട്ടം