Thrissur district Kerala PSC തൃശ്ശൂർ ജില്ല

 തൃശ്ശൂർ ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ



 തൃശ്ശൂർ ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ

തൃശ്ശൂർ ജില്ല രൂപം കൊണ്ട വർഷം1949 ജൂലൈ 1 

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം 

പൂരങ്ങളുടെ നാട്

തൃശൂർ പട്ടണത്തിലെ സ്ഥാപകൻ /ശക്തൻതമ്പുരാൻ

ശക്തന്തമ്പുരാൻ തന്നെയാണ് തൃശൂർ പൂരം ആരംഭിച്ചത്

തൃശ്ശൂർ പൂരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിൽ വച്ചാണ്

യുനെസ്കോയുടെ ഏഷ്യാ പസഫിക് അവാർഡ് ലഭിച്ച കേരളത്തിലെ ക്ഷേത്രമാണ് ആണ് വടക്കുന്നാഥ ക്ഷേത്രം

കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് ഉള്ളത്  തൃശ്ശൂർ ജില്ലയിലാണ്

കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസ് ഉള്ളത്  തൃശ്ശൂർ ജില്ലയിലാണ്

കോൾ നിലങ്ങൾ കാണപ്പെടുന്നത് തൃശ്ശൂർ ജില്ലയിലാണ്

ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ്/പഞ്ചായത്തതാണ് വരവൂർ. 
(കേസ് ഇല്ലാത്ത ഒരു അവസ്ഥ India first litigation free village)

മഹോദയപുരം ചേരരാജാക്കന്മാരുടെ തലസ്ഥാനം

വഞ്ചി എന്നറിയപ്പെട്ടത് അത് മഹാദേവപുരം തന്നെയാണ്

ഏറ്റവും വലിയ വാണിജ്യ തുറമുഖമായി അറിയപ്പെട്ട  മുസരിസ് തുറമുഖം തൃശ്ശൂർ  ജില്ലയിലാണ് ( പെരിയാർ വെള്ളപ്പൊക്കത്തിൽ ആണ് നശിച്ചു പോയത് , മുസ്രിസ് അല്ലെങ്കിൽ കൊടുങ്ങല്ലൂർ എന്നുത്തരം എഴുതാം)

കടൽ തീരമില്ലാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ  തൃശ്ശൂർ

വെള്ളാനിക്കരയിലാണ് കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി 

പീച്ചി ഡാം സ്ഥിതി ചെയ്യുന്നതും തൃശ്ശൂർ ജില്ലയിലാണ്

(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) KILA യുടെ ആസ്ഥാനം - മുളങ്കുന്നത്ത്കാവ് തൃശ്ശൂർ ജില്ല

KEPA (Kerala police academy ) ആസ്ഥാനം രാമവർമ്മപുരം തൃശ്ശൂർ

KSFE യുടെ ആസ്ഥാനം തൃശ്ശൂർ

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി മണ്ണുത്തി

ലളിതകല അക്കാദമി ആസ്ഥാനം തൃശ്ശൂർ

കേരള സംഗീത നാടക അക്കാദമി ആസ്ഥാനം തൃശ്ശൂർ

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂർ

ചിമ്മിനി വന്യജീവി സങ്കേതം തൃശൂർ

പീച്ചി വാഴാനി വന്യജീവി സങ്കേതം തൃശ്ശൂർ

കേരള കലാമണ്ഡലം 1930 വള്ളത്തോൾ, ചെറുതുരുത്തി , തൃശ്ശൂർ

ആതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടം തൃശൂർ ജില്ലയിലാണ്

ചാലക്കുടി പുഴയിലാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം

ഷോളയാർ പദ്ധതിയും പെരിങ്ങൽകുത്ത് അണക്കെട്ട് ചാലക്കുടി പുഴയിൽയാണ്

ചാലക്കുടി പുഴ പതിക്കുന്നത് കൊടുങ്ങല്ലൂർ കായലിൽലാണ്

ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂർ 

കേരളത്തിലെ ഏക ടൗൺഷിപ്പ് ഗുരുവായൂർ ആയിരുന്നു

ടിപ്പുവിൻറെ അക്രമത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടി നെടുംകോട്ട പണിഞ്ഞത് ധർമ്മ രാജാവാണ്

1936 ഇലക്ട്രിസിറ്റി സമരം വൈദ്യുതി പ്രക്ഷോഭം തൃശ്ശൂർ

1946 കുട്ടൻകുളം സമരം 

ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്നത് അത് = വഴിനടക്കൽ സമരം 

1947-ലാണ് ഐക്യകേരള കമ്മീഷൻ തൃശ്ശൂർ വെച്ച് നടന്നത് അതിൽ അധ്യക്ഷത വഹിച്ചത് കെ കേളപ്പൻ

ഉണ്ണായി  വാര്യർ സ്മാരകം സ്ഥിതിചെയ്യുന്നത് ഇരിഞ്ഞാലക്കുടയിലാണ്

കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലാണ്. 

ചേരമാൻ പള്ളി കൊടുങ്ങല്ലൂരിലെ ആദ്യനാമം മൂസലിസ്

ആദ്യ ക്രൈസ്തവ പള്ളിയും വന്നത് കൊടുങ്ങല്ലൂരിലാണ്

AD 52 സെൻറ് തോമസ് കേരളത്തിൽ  വന്നത് കൊടുങ്ങല്ലൂരിൽ എന്നാണ് അറിയപ്പെടുന്നത്

കേരളത്തിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ജൂത സംഗമമായി അറിയപ്പെടുന്നത് കൊടുങ്ങല്ലൂരിനെ ആണ്