എൽഡി ക്ലർക്ക് പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യവും ഉത്തരവും
PSC LD clerk Exam Previous Questions and Answers |
1. ദൂരദർശൻ മുദ്രാവാക്യം
സത്യം ശിവം സുന്ദരം
2. ദാസിയാട്ടം എന്നറിയപ്പെടുന്ന തെക്കേ ഇന്ത്യൻ ശാസ്ത്രീയ നൃത്തം
ഭരതനാട്യം
3. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്
നെല്ലിയാമ്പതി
കേരളത്തിൻറെ ഊട്ടി = റാണിപുരം
4. ലേഡി ഓഫ് ഇന്ത്യൻ സിനിമ
ദേവിക റാണി
5. ശാസ്ത്ര പ്രചാരണത്തിന് യുനെസ്കോ ഏർപ്പെടുത്തിയിട്ടുള്ള ബഹുമതി
കാളിദാസ് സമ്മാനം
6. ഋതുമതി എന്ന നാടകം രചിച്ചതാര്
പ്രേംജി
7. കേരളത്തിലെ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല
എറണാകുളം
8. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം
തിരുവനന്തപുരം
9 നൈനിറ്റാൾ എന്ന ടൂറിസ്റ്റ് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
ഉത്തരാഖണ്ഡ്
10.ഇന്ത്യൻ അണു ശാസ്ത്രത്തിൻറെ പിതാവ്
ഹോമി K ഭാഭ
11. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി
പെരിയാർ
12.ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിൻറെ ചുമതലകൾ നിർവ്വഹിക്കുന്നതിന് ആര്
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
13.കേരളത്തിലെ ജനസംഖ്യ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല
പത്തനംതിട്ട
14. പയസ്വിനി പുഴ എന്നറിയപ്പെടുന്ന നദി
ചന്ദ്രഗിരിപ്പുഴ
15. കേരളത്തിലെ ഏറ്റവും വലിയ കോട്ട
ബേക്കൽ കോട്ട
16.കാസർകോട് ജില്ല രൂപം കൊണ്ട വർഷം
1984
17.കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് ആദ്യമായി മത്സരിച്ച മണ്ഡലം
നീലേശ്വരം
18. ബിംബേട്ക ഗുഹ ഏത് സംസ്ഥാനത്തിലാണ്
മധ്യപ്രദേശ്
19.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ രക്തദാന പഞ്ചായത്ത്
മടിക്കൈ
20. എൻ മകജെ എന്ന കൃതി ആരുടെയാണ്
അംബികാസുതൻ മങ്ങാട്
21.കാസർഗോഡ് ജില്ലയുമായി ബന്ധപ്പെട്ട കലാരൂപം
യക്ഷഗാനം
22.കാസർഗോഡിന്റെ ആദ്യകാല നാമം
ഹെർക്കില
23. കാസർകോട് ജില്ലയിൽ കാണപ്പെടുന്ന പ്രത്യേക തരം കിണറുകൾ
സുരക്ക കിണറുകൾ