Kerala Piravi Quiz Malayalam കേരളപ്പിറവി ക്വിസ്, കേരള ക്വിസ്


കേരളപ്പിറവി ക്വിസ്



Kerala Piravi Quiz Malayalam



1. കേരള ഗാനം എന്നറിയപ്പെടുന്ന "ജയ ജയ കോമള കേരള ധരണി" രചിച്ചതാര്?

ഉത്തരം
ബോധേശ്വരൻ.

2. 1956 നവംബർ ഒന്നിന് കേരളം രൂപം കൊള്ളുമ്പോൾ എത്ര ജില്ലകൾ ആണ് ഉണ്ടായിരുന്നത്?

ഉത്തരം
5 ജില്ലകൾ

3. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ആയ കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ?

ഉത്തരം
കാഷ്യ ഫിസ്റ്റുല

4. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം ?

ഉത്തരം
മിസോറാം

5. കേരളപ്പഴമ എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?

ഉത്തരം
ഹെർമൻ ഗുണ്ടർട്ട്

6. ദേശീയ കഥകളി ദിനം എന്നാണ് ?

ഉത്തരം
ഒക്ടോബർ 16

7. കേരളത്തിന്റെ ഔദ്യോഗിക പാനീയം ?

ഉത്തരം
ഇളനീർ

8. കേരളത്തിന്റെ ഔദ്യോഗിക ഭാഷ പ്രതിജ്ഞ എഴുതിയത് ആരാണ് ?

ഉത്തരം
എം ടി വാസുദേവൻ നായർ

9. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?

ഉത്തരം
കല്ലട

10. മികച്ച കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ഏത് ?

ഉത്തരം
കർഷകോത്തമ

11. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ?

ഉത്തരം
ഇടുക്കി

12. കേരളത്തിലെ സാംസ്കാരിക തലസ്ഥാനം ?

ഉത്തരം
തൃശ്ശൂർ

13. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത് ?

ഉത്തരം
ലാറ്ററേറ്റ് മണ്ണ്

14. കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ് ?

ഉത്തരം
പഴശ്ശിരാജ

15. കേരള ഗാന്ധി എന്നറിയപ്പെടുന്ന ആരാണ് ?

ഉത്തരം
കെ കേളപ്പൻ

16. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ?

ഉത്തരം
ഷോർണൂർ

17. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളത്തിലെ കലാരൂപം ഏത് ?

ഉത്തരം
കഥകളി

18. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ?

ഉത്തരം
2013 മെയ് 23

19. ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ?

ഉത്തരം
1957 ഏപ്രിൽ 5

20. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?

ഉത്തരം
ആർ ശങ്കർ

21. കേരളത്തിലെ ആദ്യ ഗവർണർ ?

ഉത്തരം
ബി രാമകൃഷ്ണറാവു

22. കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് ആരാണ് ?

ഉത്തരം
കെ ടി കോശി

23. കടൽമാർഗം കേരളത്തിൽ എത്തിയ ആദ്യ യൂറോപ്യൻ ?

ഉത്തരം
വാസ്കോഡഗാമ

24. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?

ഉത്തരം
കേരളം

25. ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏതാണ് ?

ഉത്തരം
എറണാകുളം

26. കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല ?

ഉത്തരം
തിരുവനന്തപുരം

27. സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ?

ഉത്തരം
കണ്ണൂർ

28. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത് ?

ഉത്തരം
ആറ്റിങ്ങൽ കലാപം

29. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന രാജാവ് ആരാണ് ?

ഉത്തരം
വിക്രമാദിത്യ വരഗുണൻ

30. കേരളത്തിന്റെ ഔദ്യോഗിക ശലഭം ?

ഉത്തരം
ബുദ്ധമയൂരി

കേരളപ്പിറവിദിന ക്വിസ് ഭാഗം 1