ഗഗൻയാൻ ദൗത്യം Gaganyaan Mission Malayalam

 

gaganyaan mission Malayalam

ഗഗൻയാൻ

എന്താണ് ഗഗൻയാൻ ?


2022 ഓടെ മൂന്ന് അംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്‌റോ) ദൗത്യമാണ് ഗഗൻയാൻ .



ഈ ദൗത്യത്തിന് മുന്നോടിയായി ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ആളില്ലാ ദൗത്യങ്ങൾ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഇസ്‌റോ പദ്ധതിയിടുന്നു.


ആദ്യത്തെ ആളില്ലാ ദൗത്യം 2020 ഡിസംബറിലും രണ്ടാമത്തെ ദൗത്യം 2021 ജൂണിലും വിക്ഷേപിക്കും. 


ഗഗന്യാന്റെ വിജയം ബഹിരാകാശ യാത്രാ ദൗത്യങ്ങളുമായി നിരവധി പരീക്ഷണങ്ങൾക്ക് ഇടയാക്കും. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ സ്വപ്നത്തിനും ഇത് ഒരു ഉത്തേജനം നൽകും





. 2018 ഓഗസ്റ്റ് 15 നാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ ദൗത്യത്തെ കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്

◆. 2022 - ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ISRO യുടെ പ്രഥമ മ ദൗത്യമാണ് ഗഗൻയാൻ

◆. മൂന്നു സഞ്ചാരികളെ കൊണ്ടാണ് ഗഗൻയാൻ ബഹിരാകാശത്തേക്ക് പോകുന്നത് 

◆. GSLV MK lll ഗഗൻയാൻ വിക്ഷേപണ വാഹനം

◆. ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ആർ ഹട്ടൺ

◆. ഹ്യൂമൻസ് സ്പെയ്സ് ഫ്ലൈറ്റ് സെൻറർ എന്ന സ്ഥാപനമാണ് ഗഗൻയാൻ സഞ്ചാരികളുടെ പരിശീലനത്തിനായി ഐഎസ്ആർഒ രൂപീകരിച്ച സ്ഥാപനം
Vyommitra | വ്യോമമിത്ര 



◆. ബാംഗ്ലൂർ ആണ് ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെൻറ്റുടെ ആസ്ഥാനം

◆. ഡോ. എസ് ഉണ്ണികൃഷ്ണൻ നായരാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറ്റുടെ ആദ്യ ചെയർമാൻ 

◆. വി. ആർ. ലളിതാംബികയാണ് ഗഗൻ യാൻ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന മലയാളി ശാസ്ത്രജ്ഞ


◆. റഷ്യയും ഫ്രാൻസുമാണ് ഗഗൻയാൻ ദൗത്യത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾ