ഗണിതശാസ്ത്രത്തിലെ ഒരു അൽഭുത പ്രതിഭയാണ് ശ്രീനിവാസ രാമാനുജൻ.
അനന്തതയെ അറിഞ്ഞവൻ എന്നാണ് ശ്രീനിവാസ രാമാനുജന്റെ ജീവിത ചരിത്രം എഴുതിയ റോബര്‍ട്ട് കാനിഗല് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ശ്രീനിവാസരാമാനുജന്റെ 125 - ജന്മവാർഷികത്തോടനുബന്ധിച്ച് ആയിരുന്നു 2012 -ൽ ലോകം മുഴുവൻ ഗണിത വർഷമായി ആചരിച്ചത്.
2012 മുതൽ അദ്ദേഹത്തിൻറെ ജന്മദിനമായ ഡിസംബർ 22 ഇന്ത്യയിൽ ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിച്ചു വരുന്നു.
1887 ഡിസംബർ 22-ന് ഈറോഡിലെ ഒരു തുണി കടയിലെ കണക്ക് എഴുത്തുകാരനായിരുന്നു കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാരുടെയും കോമളത്തമ്മാൾടേയും മകനായി ജനനം.
പഠനകാലത്ത് ഗണിതത്തിൽ എന്നും ഒന്നാമനായിരുന്നു ശ്രീ ശ്രീനിവാസ രാമാനുജൻ . എന്നാൽ മറ്റു വിഷയങ്ങളിൽ അദ്ദേഹം ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല.
സ്‌കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ൽ കുംഭകോണം ഗവൺമെന്റ് കോളേജിൽ ചേർന്നത് എന്നാൽ ഗണിത തോടുള്ള അദ്ദേഹത്തിൻറെ അമിതശ്രദ്ധ മൂലം മറ്റു വിഷയങ്ങളിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു അങ്ങനെ സ്കോളർഷിപ്പ് നഷ്ടമായി. അത് മൂലം അദ്ദേഹത്തിന് കോളേജ് പഠനം തുടരാനായില്ല.ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്ദ്ധശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകി.
ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ.