KERALA RENAISSANCE PSC MANNATHU PADMANABHAN
മന്നത്ത് പത്മനാഭൻ
ജനനം 1878 ജനുവരി 2
ജന്മസ്ഥലം : പെരുന്ന , ചങ്ങനാശ്ശേരി
2014 മുതൽ കേരള ഗവൺമെൻറ് മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി 2 മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചു
മന്നത്ത് പത്മനാഭന്റെ ഭാര്യ തോട്ടയ്ക്കാട്ട് മാധവിയമ്മ
കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത : തോട്ടയ്ക്കാട്ട് മാധവിയമ്മ
ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : മന്നത്ത് പത്മനാഭൻ
മന്നത്ത് പത്മനാഭന് ഭാരത കേസരി എന്ന ബഹുമതി നൽകിയത് : ഡോ രാജേന്ദ്രപ്രസാദ് ( 1959 ഇന്ത്യൻ രാഷ്ട്രപതി )
നായർ സമുദായ ഭൃത്യജനസംഘം രൂപീകരിച്ചത് : 1914 ഒക്ടോബർ 31
നായർ സർവീസ് സൊസൈറ്റി (NSS) എന്ന പേരിൽ പുനർനാമകരണം ചെയ്തത് :
1915 ജൂലൈ 11
നായർ സമുദായത്തിൻറെ ഉന്നമനത്തിനായി ആരംഭിച്ച സംഘടന :
NSS
NSS ന്റെ ആസ്ഥാനം : പെരുന്ന (ചങ്ങനാശ്ശേരി )
എൻ എസ് എസ് -ന്റെ ആദ്യ പ്രസിഡൻറ് :
കെ കേളപ്പൻ
എൻ എസ് എസ് -ന്റെ ആദ്യ സെക്രട്ടറി :
മന്നത്ത് പത്മനാഭൻ
എൻ എസ് എസ് -ന്റെ മുഖപത്രം :
സർവീസ് എസ്
മന്നത്ത് പത്മനാഭൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം : 1921
വൈക്കം സത്യാഗ്രഹത്തിന് ഭാഗമായി സുവർണ്ണ ജാഥ നയിച്ച നവോത്ഥാന നായകൻ : മന്നത്ത് പത്മനാഭൻ
1924 വൈക്കം മുതൽ തിരുവനന്തപുരം വരെ
സുവർണ്ണ ജാഥ നയിക്കുവാൻ മന്നത്ത് പത്മനാഭന് നിർദേശം നൽകിയ വ്യക്തി :
ഗാന്ധിജി
മന്നത്ത് പത്മനാഭൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായ വർഷം : 1947
1947ലെ പ്രസിദ്ധമായ മുതുകുളം പ്രസംഗം നടത്തിയത് : മന്നത്ത് പത്മനാഭൻ
മന്നത്ത് പത്മനാഭൻ ആർ ശങ്കറും ചേർന്ന് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി : ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി 1950
കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത് : മന്നത്ത് പത്മനാഭൻ
മന്നത്ത് പത്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് :
സർദാർ കെ എം പണിക്കർ
താലികെട്ട് കല്യാണം എന്ന് അനാചാരങ്ങൾ നിർത്തലാക്കിയ നവോത്ഥാന നായകൻ :
മന്നത്ത് പത്മനാഭൻ
മന്നത്ത് പത്മനാഭന് ആത്മകഥ : എൻറെ ജീവിത സ്മരണകൾ
മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് : പെരുന്ന
ഇന്ത്യൻ തപാൽ വകുപ്പ് മന്നത്ത് പത്മനാഭന്റെ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം : 1989
എന്റെ ദേവനും ദേവിയും എന്റെ സംഘടനയാണ് എന്ന് പറഞ്ഞ നവോത്ഥാന നായകൻ : മന്നത്ത് പത്മനാഭൻ
ഇ.എം.എസ് മന്ത്രിസഭയിലെ പുറത്താക്കുന്ന അതിനായി മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ സമരം : വിമോചന സമരം
വിമോചന സമരം ആരംഭിച്ചത് : 1959 ജൂൺ 12
വിമോചന സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സംഭവം : ചെറിയതുറ വെടിവെപ്പ്
വിമോചന സമര ഫലമായി എം എസ് മന്ത്രിസഭ പിരിച്ചു വിട്ടത് : 1959 ജൂലൈ 31ന്
മന്നത്ത് പത്മനാഭൻ ജീവശിഖ യാത്ര നടത്തിയത് : അങ്കമാലി മുതൽ തിരുവനന്തപുരം വരെ