Republic day speech in Malayalam , റിപ്പബ്ലിക് ദിന പ്രസംഗം

 Republic day Speech in Malayalam | റിപ്പബ്ലിക് ദിന പ്രസംഗം | Republic day prasangam | Republic Day Speech Malayalam | Republic Day Sandesham | Republic Day Speech in Malayalam for students | റിപ്പബ്ലിക് ദിന സന്ദേശം | Republic day Speech in Malayalam LP |Republic day Speech in Malayalam UP | Republic day Speech in Malayalam HS |
Republic Day Speech in Malayalam 2021 | Republic day Speech Malayalam pdf 



Republic Day Speech in Malayalam 2021
Republic day Speech in Malayalam


ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ, അധ്യാപകർ എൻറെ പ്രിയ സുഹൃത്തുക്കൾക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്നുകൊള്ളുന്നു.


ഇന്ന് ജനുവരി 26 ഭാരതം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ ജനതയ്ക്ക് ഏറെ അഭിമാനിക്കാനുള്ള സുദിനം കൂടിയാണിന്ന്. 

ഇന്ത്യ ഒരു റിപ്പബ്ലിക് രാജ്യമാണ്. ജനപ്രതിനിധികളെ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നു , ജനങ്ങൾക്ക് പരമാധികാരമുള്ള രാഷ്ട്രീയ വ്യവസ്ഥ എന്നാണ് റിപ്പബ്ലിക് ഉണ്ട് അർത്ഥമാക്കുന്നത്. 

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭാരതം ഒരു പരമാധികാര രാഷ്ട്രമായത് 1950 ജനുവരി 26 നാണ് ആണ് . അന്നുതന്നെയാണ് നമ്മുടെ ഭരണഘടനയും നിലവിൽ വന്നത്.
ഡോ രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന ഡോ ബി ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഭരണഘടന എഴുതി തയ്യാറാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടേതാണ്. 

ഭാരതത്തിൻറെ മോചനത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ അനുസരിക്കാനുള്ള ഒരു ചടങ്ങു കൂടി ആണ് റിപ്പബ്ലിക് ദിന ആഘോഷം. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ റിപ്പബ്ലിക് ദിന പരേഡും സാംസ്കാരിക ഘോഷയാത്രയും നടത്തപ്പെടുന്നു. രാഷ്ട്രപതിഭവനിൽ തുടങ്ങുന്ന സൈനിക പരേഡ് ചെങ്കോട്ട യിലാണ് അവസാനിക്കുന്നത്. കരസേനയും നാവികസേനയും വ്യോമസേനയും പരേഡിൽ പങ്കെടുക്കും. ഇന്ത്യൻ സൈന്യത്തിന് പരമോന്നത മേധാവിയായ രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു. സായുധ സേനയിൽ ധീര പ്രവർത്തികൾ ചെയ്തിട്ടുള്ളവർക്ക് അവാർഡുകളും , മെഡലുകളും ഈ അവസരത്തിൽ നൽകുന്നു. 

റിപ്പബ്ലിക് പരേഡിൽ മറ്റൊരു രാജ്യത്തെ രാഷ്ട്രത്തലവനെ അതിഥിയായി സ്വീകരിക്കുന്നത് പതിവാണ്. ഡെൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു. 

റിപ്പബ്ലിക് ദിനാഘോഷം ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യവും, ധന്യതയും ഉൾക്കൊള്ളുന്നതാണ്. നമ്മളെല്ലാവരും രാജ്യത്തിൻറെ ഐശ്വര്യത്തിനും വികസനത്തിനും വേണ്ടി പ്രയത്നിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ ഒരു മികച്ച രാജ്യമായി മാറ്റുവാൻ നമ്മളോരോരുത്തരും പരിശ്രമിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. 

നന്ദി ജയ് ഹിന്ദ്